കെപിഎംഎസ് അവകാശ സമർപ്പണ റാലി നവംബർ ഒന്നിന് തിരുവനന്തപുരത്ത്
Tuesday, October 25, 2016 1:30 PM IST
കൊച്ചി: കേരള പുലയർ മഹാസഭ (കെപിഎംഎസ്) കേരളത്തിലെ പട്ടികജാതി വർഗവിഭാഗങ്ങളുടെ മൗലിക അവകാശങ്ങളടങ്ങിയ അവകാശരേഖ സർക്കാരിനും പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾക്കും സമർപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള അവകാശ സമർപ്പണ റാലി നവംബർ ഒന്നിന് തിരുവനന്തപുരത്ത് നടക്കുമെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു.


രാവിലെ 10ന് വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ പുഷ്പാർച്ചനയ്ക്കുശേഷം നടക്കുന്ന റാലി സംസ്‌ഥാന പ്രസിഡന്റ് എൻ.കെ. നീലകണ്ഠൻ മാസ്റ്റർ ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് സെക്രട്ടേറിയേറ്റിനു മുമ്പിൽ നടക്കുന്ന അവകാശ സമർപ്പണ സമ്മേളനം മഹാസഭയുടെ ഉപദേശകസമിതി ചെയർമാൻ ടി.വി. ബാബു ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.