സർക്കാർ ആശുപത്രികളിൽ പേ വാർഡുകൾ നിർമിച്ചു നൽകാൻ തയാർ: മന്ത്രി മൊയ്തീൻ
സർക്കാർ ആശുപത്രികളിൽ പേ വാർഡുകൾ നിർമിച്ചു നൽകാൻ തയാർ: മന്ത്രി മൊയ്തീൻ
Tuesday, October 25, 2016 1:21 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ ആശുപത്രികളിൽ പേവാർഡുകൾ നിർമിച്ചു നൽകാൻ സഹകരണ വകുപ്പു തയാറാണെന്നു മന്ത്രി എ.സി. മൊയ്തീൻ നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പുമായി ആലോചിച്ചു തീരുമാനമെടുക്കും. ഡെപ്പോസിറ്റ് കളക്ടർമാർ ഉൾപ്പടെ പ്രാഥമിക സഹകരണ സംഘങ്ങളിൽ പത്തു വർഷത്തിലേറെയായി ജോലി ചെയ്യുന്നവരെ സ്‌ഥിരപ്പെടുത്തുന്ന കാര്യം സർക്കാർ ആലോചിക്കും.


പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ കാർഷിക സേവന, ചെറുകിട വ്യവസായ മേഖലകളിലായി അനുബന്ധ യൂണിറ്റുകൾ ആരംഭിക്കും.

സഹകരണമേഖലയിൽ അഞ്ചു വർഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ. രാജൻ, സണ്ണി ജോസഫ്, കെ. മുരളീധരൻ, പി.ടി തോമസ്, എൽദോസ് കുന്നപ്പള്ളി എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.