മലങ്കര ഓർത്തഡോക്സ് ഗായകസംഘ സംഗമം
Tuesday, October 25, 2016 1:21 PM IST
കോട്ടയം: പരുമല പെരുന്നാളിനോടനുബന്ധിച്ചു ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ അഖില മലങ്കര ഓർത്തഡോക്സ് ഗായകസംഘ സംഗമം നടത്തും. 29നു രാവിലെ 7.30നു തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ലീമീസ് കുർബാന അർപ്പിക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി രണ്ടായിരത്തിൽപ്പരം ഗായകസംഘാംഗങ്ങൾ കുർബാനയിൽ ഗാനങ്ങൾ ആലപി ക്കും. തുടർന്നു നടക്കുന്ന ഗായകസംഗമം ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹി ക്കും. കുറിയാക്കോസ് മാർ ക്ലീമീസ് ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകരായ ജെറി അമൽദേവിനെ യും ബേബി ജോൺ കലയന്താനിയെയും ആദരിക്കും.


പനയമ്പാല കെ.ടി. കുഞ്ഞുവർ ക്കിയെ മരണാനന്തര ബഹുമതി ന ൽകി ആദരിക്കും. ശ്രുതി പ്രസിദ്ധീകരിക്കുന്ന കൺവൻഷൻ ഗാനങ്ങളുടെ സിഡി ഡോ. സഖറിയാസ് മാർ അപ്രേം പ്രകാശനം ചെയ്യും. റവ.ഡോ. ടി.ജെ. ജോഷ്വാ, റവ.ഡോ. ഒ. തോമസ്, ഡോ. ജോർജ് ജോസഫ്, ഫാ. എം.സി. കുറിയാക്കോസ് എന്നിവർ പ്രസംഗിക്കും. ശ്രുതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാ മതു ഗായക സംഗമമാണിത്. പത്രസമ്മേളനത്തിൽ ശ്രുതി ഡയറക്ടർ റവ.ഡോ. എം.പി. ജോർജ്, ഫാ. വർഗീസ് പി. വർഗീസ്, ഫാ. വിജി കുര്യൻ തോമസ്, ജയിംസ് ഓമല്ലൂർ, സന്തോഷ് എം. സാം, ജിജി കാടു വെട്ടൂർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.