ജിപ്സം അഴിമതി: ബാങ്ക് ലോക്കറിൽ നിന്ന് അരക്കോടിയുടെ സ്വർണം കണ്ടെടുത്തു
Tuesday, October 25, 2016 1:12 PM IST
കൊച്ചി: ഫാക്ടിലെ ജിപ്സം വിൽപനയിൽ കോടികളുടെ അഴിമതി നടത്തിയെന്ന കേസിൽ പ്രതികളായ രണ്ടു ഡപ്യൂട്ടി ജനറൽ മാനേജർമാരുടെ ബാങ്ക് ലോക്കറുകളിൽനിന്ന് അരക്കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ സിബിഐ കസ്റ്റഡിയിലെടുത്തു. മൂന്നാം പ്രതിയായ ഡപ്യൂട്ടി ജനറൽ മാനേജർ ശ്രീനാഥ് ജി. കമ്മത്തിന്റെ രണ്ടു ബാങ്ക് ലോക്കറുകളിൽനിന്ന് 160 പവന്റെ സ്വർണാഭരണങ്ങളും രണ്ടാം പ്രതിയായ മറ്റൊരു ഡപ്യൂട്ടി ജനറൽ മാനേജർ അംബികയുടെ ബാങ്ക് ലോക്കറിൽനിന്ന് 600 ഗ്രാം സ്വർണാഭരണങ്ങളുമാണു കസ്റ്റഡിയിലെടുത്തത്.

ശ്രീനാഥ് കമ്മത്തിന്റെയും ഭാര്യയുടെയും പേരിലുള്ള എറണാകുളത്തെ സ്വകാര്യബാങ്ക് ശാഖകളിൽനിന്നാണ് 160 പവൻ സ്വർണം ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.