കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരള കോൺ. –എം ഉപവാസം ഇന്ന്
Tuesday, October 25, 2016 1:12 PM IST
തൃശൂർ: കേരളത്തിൽ, പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ നടക്കുന്ന കൊലപാതക അക്രമരാഷ്ട്രീയത്തിനെതിരെ കേരള കോൺഗ്രസ്–എം സെക്രട്ടേറിയറ്റ് അംഗങ്ങൾ തിരുവനന്തപുരത്തു പാളയം രക്‌തസാക്ഷി മണ്ഡപത്തിനു മുമ്പിൽ ഇന്ന് ഉപവസിക്കും. കേരള കോൺഗ്രസ് എംപിമാർ, എംഎൽഎമാർ, സംസ്‌ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ള സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ നടത്തുന്ന ഉപവാസസമരം പാർട്ടി ചെയർമാൻ കെ.എം.മാണി ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തുമെന്നു സംസ്‌ഥാന ജനറൽ സെക്രട്ടറി തോമസ് ഉണ്ണിയാടൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.