എസ്എസ്എൽസി പരീക്ഷ മാർച്ച് എട്ടു മുതൽ 23 വരെ
എസ്എസ്എൽസി പരീക്ഷ മാർച്ച് എട്ടു മുതൽ 23 വരെ
Tuesday, October 25, 2016 1:06 PM IST
തിരുവനന്തപുരം: 2017 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാർച്ച് എട്ടിന് ആരംഭിച്ച് 23 ന് അവസാനിക്കും. പരീക്ഷാഫീസ് പിഴ കൂടാതെ നവംബർ മൂന്നു മുതൽ 14 വരെയും പിഴയോടുകൂടി നവംബർ 16 മുതൽ 21 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കുമെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.

വിശദവിവരങ്ങൾ www.keral apareekshabhavan.in –ൽ.

പരീക്ഷാ തിയതി, സമയം, വിഷയം എന്ന ക്രമത്തിൽ : മാർച്ച് എട്ട് – ഉച്ചകഴിഞ്ഞ് 1.45 മുതൽ 3.30 വരെ ഒന്നാംഭാഷ – പാർട്ട് ഒന്ന് മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീ. ഇംഗ്ലീഷ്/അഡീ. ഹിന്ദി/സംസ്കൃതം (അക്കാദമിക്)/സംസ്കൃതം ഓറിയന്റൽ–ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്). അറബിക് (അക്കാദമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്). മാർച്ച് ഒൻപത് – ഉച്ചകഴിഞ്ഞ് 1.45 മുതൽ 3.30 വരെ ഒന്നാം ഭാഷ പാർട്ട് രണ്ട് മലയാളം/തമിഴ്/കന്നട/സ്പെഷ്യൽ ഇംഗ്ലീഷ്/ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്)/അറബിക് ഓറിയന്റൽ–രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക്/സംസ്കൃതം ഓറിയന്റൽ–രണ്ടാം പേപ്പർ (സംസ്കൃതം സ്കൂളുകൾക്ക്). മാർച്ച് 13 – ഉച്ചകഴിഞ്ഞ് 1.45 മുതൽ 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്, മാർച്ച് 14 – ഉച്ചകഴിഞ്ഞ് 1.45 മുതൽ 3.30 വരെ മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളഡ്ജ്, മാർച്ച് 16 – ഉച്ചകഴിഞ്ഞ് 1.45 മുതൽ 4.30 വരെ സോഷ്യൽ സയൻസ്, മാർച്ച് 20 – ഉച്ചകഴിഞ്ഞ് 1.45 മുതൽ 4.30 വരെ ഗണിതശാസ്ത്രം, മാർച്ച് 21 – ഉച്ചകഴിഞ്ഞ് 1.45 മുതൽ 3.30 വരെ ഊർജതന്ത്രം, മാർച്ച് 22 – ഉച്ചകഴിഞ്ഞ് 1.45 മുതൽ 3.30 വരെ രസതന്ത്രം, മാർച്ച് 23 – ഉച്ചകഴിഞ്ഞ് 1.45 മുതൽ 3.30 വരെ ജീവശാസ്ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.