ആലപ്പുഴയിൽ പക്ഷിപ്പനി ലക്ഷണങ്ങൾ: മന്ത്രി
ആലപ്പുഴയിൽ പക്ഷിപ്പനി ലക്ഷണങ്ങൾ: മന്ത്രി
Monday, October 24, 2016 1:00 PM IST
തിരുവനന്തപുരം: ഡൽഹി, രാജസ്‌ഥാൻ എന്നിവിടങ്ങളിൽ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ മന്ത്രി കെ. രാജു അഭ്യർഥിച്ചു.

പക്ഷികളിൽ അസാധാരണ മരണ നിരക്ക് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്തുള്ള മൃഗാശുപത്രിയിൽ ബന്ധപ്പെടണം. ഇതുസംബന്ധിച്ച സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേർന്നു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു, കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുത്തു.


മൃഗസംരക്ഷണ വകുപ്പിന്റെ പതിവ് നിരീക്ഷണത്തിൽ ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിൽ താറാവുകളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇന്ന് ആലപ്പുഴ ജില്ലയിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കോഴി, താറാവ് കർഷകരുടെ യോഗം വിളിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

എച്ച്5 എൻ8 വിഭാഗത്തിൽപ്പെട്ട പക്ഷിപ്പനിയാണ് കണ്ടെത്തിയതെന്ന് ആലപ്പുഴ കളക്ടർ അറിയിച്ചു. ഇത് അത്ര ഗുരുതരമായതല്ലെന്ന് വെറ്ററിനറി വിഭാഗം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.