റേഷൻ കാർഡ്: പരാതികൾ 30 വരെ
റേഷൻ കാർഡ്: പരാതികൾ 30 വരെ
Monday, October 24, 2016 1:00 PM IST
തിരുവനന്തപുരം: റേഷൻ കാർഡ് സംബന്ധിച്ച പരാതിയുള്ളവർക്ക് ഈമാസം 30വരെ പരാതി സമർപ്പിക്കാം. ദേശീയ ഭക്ഷ്യനിയമം പ്രാബല്യത്തിൽ വരുന്നതോടെ എപിഎൽ, ബിപിഎൽ സംവിധാനം മാറുകയാണ്. പകരമായി മുൻഗണനാ, മുൻഗണനേതര കാർഡുകളാണ് നിലവിൽ വരുന്നത്.

ഇതുസംബന്ധിച്ച ലിസ്റ്റ് ഈമാസം 20–ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസ്, റേഷനിംഗ് ഓഫീസ്, വില്ലേജ്, പഞ്ചായത്ത് ഓഫീസ്, അതതു റേഷൻ കടകൾ എന്നിവിടങ്ങളിലും വകുപ്പിന്റെ വെബ്സൈറ്റിലും പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് ഈമാസം 30–വരെ താലൂക്ക് സപ്ലൈ ഓഫീസ്, റേഷനിംഗ് ഓഫീസ്, വില്ലേജ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ആവശ്യമായ രേഖകൾ സഹിതം പരാതി സമർപ്പിക്കാം. മുൻഗണനാ പട്ടികയിലെ ഗുരുതര രോഗബാധിതർക്ക് ചികിത്സാ ആവശ്യത്തിനായി മാത്രമുള്ള പ്രത്യേക സംസ്‌ഥാന മുൻഗണനാ കരട് പട്ടികയും പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ നമ്പർ 1967.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.