താത്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന്
Monday, October 24, 2016 12:49 PM IST
കൊച്ചി: യൂണിയൻ ബാങ്കിൽ വർഷങ്ങളായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുകയും അർഹമായ കൂലി ഉറപ്പാക്കണമെന്നും യൂണിയൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്‌ഥാന സമ്മേളനം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു നവംബർ രണ്ടിനു ബാഡ്ജ് വെയറിംഗ്, നവംബർ എട്ടിനു റീജണൽ ഓഫീസ് ധർണ എന്നിവ സംഘടിപ്പിക്കും. നവംബർ 22നു മുംബൈ സെൻട്രൽ ഓഫീസിൽ മാർച്ചും സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.