മനുഷ്യക്കടത്ത്: രണ്ടു കേസുകളിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു
Monday, October 24, 2016 12:49 PM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി നിരവധിപ്പേരെ വിദേശത്തേക്കു കടത്തിയതുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. നാല് എസ്ഐമാരും ഒരു സിവിൽ പോലീസ് ഓഫീസറും ഉൾപ്പെടെയുള്ളവർക്കെതിരേയാണ് എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ കുറ്റപത്രം നൽകിയത്.

2011 ജനുവരി 19നു നെടുമ്പാശേരി വിമാനത്താവളം വഴി 20 ഓളം പേരെ വിദേശത്തേക്കു കടത്തിയ സംഭവത്തിൽ കായംകുളം സ്വദേശിയായ ആംഡ് പോലീസ് സബ് ഇൻസ്പക്ടർ ജോർജ് ജോൺ, വർക്കല സ്വദേശിയായ ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ എസ്. ബിനോയ്, മുട്ടട സ്വദേശിനിയായ വനിതാ സബ് ഇൻസ്പെക്ടർ അനിത, ട്രാവൽ ഏജൻറായ ലിവിങ്സ്റ്റൺ എന്നിവരെയാണു പ്രതിസ്‌ഥാനത്തു ചേർത്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.