ടി.എം ജേക്കബിന്റെ ചരമ വാർഷികാചരണം
ടി.എം ജേക്കബിന്റെ ചരമ വാർഷികാചരണം
Monday, October 24, 2016 12:44 PM IST
കോട്ടയം: ടി.എം. ജേക്കബിന്റെ അഞ്ചാമത് ചരമ വാർഷികാചരണവും അനുസ്മരണ സമ്മേളനവും 30ന് നടക്കും. രാവിലെ 8.30ന് തിരുമാറാടി ആട്ടിൻകുന്ന് സെന്റ് മേരീസ് ദേവാലയത്തിൽ പ്രത്യേക പ്രാർഥനയും തുടർന്ന് ശവകുടിരത്തിൽ പ്രാർഥനയും പുഷ്പാർച്ചനയും നടത്തും.

ഉച്ചകഴിഞ്ഞ് 2.30ന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ പാർട്ടിയുടെ സംസ്‌ഥാന വർക്കിംഗ് കമ്മിറ്റി ചേരും. നാലിന് സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കൾ പ്രസംഗിക്കും. നവംബർ 10ന് മുമ്പായി എല്ലാ ജില്ലകളിലും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചതായി പാർട്ടി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.