വ്യാപാരികളുടെ ആശങ്ക പരിഹരിക്കണം: വ്യാപാരി വ്യവസായി ഏകോപനസമിതി
Monday, October 24, 2016 12:37 PM IST
കായംകുളം: രാജ്യമാകെ ഒറ്റവിപ ണിയും ഒറ്റ നികുതിയും ഏകീകരി ച്ചുകൊണ്ടുള്ള ജിഎസ്ടി ഏപ്രിൽ ഒന്നു മുതൽ നടപ്പിൽ വരുത്തുന്നതി നു മുമ്പു സംസ്‌ഥാനത്തെ വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കണമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന ഭാ രവാഹികൾ ആവശ്യപ്പെട്ടു. അവ്യക്‌തത മാറ്റി സുതാര്യമായ രീതിയിൽ വേണം ജിഎസ്ടി നടപ്പിലാക്കാൻ. അല്ലാത്തപക്ഷം ശക്‌തമായ സമരവുമായി വ്യാപാരികൾ രംഗത്തു വരുമെന്നു സംസ്‌ഥാന പ്രസിഡന്റ് ടി. നസറുദീൻ പറഞ്ഞു.

വൻകിട കച്ചവടക്കാരുടെ മാത്രം താത്പര്യം സംരക്ഷിച്ചു ചെറുകിട കച്ചവടക്കാരെ ഇല്ലായ്മ ചെയ്യാൻ അനുവദിക്കില്ല. ജിഎസ്ടി നടപ്പിലാക്കുംമുമ്പു നിയമനിർമാണത്തിൽ വന്ന അപാകതകൾ പരിഹരിക്കപ്പെടണം. ഇതിനായി കേന്ദ്ര, സംസ്‌ഥാന സർക്കാരുകളെ സമീപിക്കുന്നതോടൊപ്പം ജിഎസ്ടി കമ്മിറ്റിയെയും നേരിൽകണ്ട് ചർച്ചനടത്തും. വ്യാപാ രികൾക്കു സ്വതന്ത്രമായി കച്ചവടം ചെയ്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം. പുതിയ സർക്കാരിൽ വ്യാപാരികൾക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ വ്യാപാരികളുടെ ക്ഷേമനിധി പെൻഷൻ ഓണത്തിനുമുമ്പ് മുഴുവൻ വ്യാപാരിക ൾക്കും വിതരണം ചെയ്യുമെന്ന് ധന മന്ത്രി ഡോ. തോമസ് ഐസക് ഉറപ്പു നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ഈ വാക്ക് പാലിക്കപ്പെ ട്ടില്ല. കഴിഞ്ഞ 28 മാസമായി പെൻഷൻ വിതരണം മുടങ്ങി കിടക്കുക യാണ്. മരണപ്പെട്ട വ്യാപാരികൾ ക്കുള്ള ആനുകൂല്യങ്ങളും വിതര ണം ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ ക്ഷേമനിധി പെൻഷനും മരണപ്പെട്ടവരുടെ ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഉടൻ നേരിൽ കാണുമെന്നു സംസ്‌ഥാന ജനറൽ സെക്രട്ടറി ജോബി വി. ചുങ്കത്ത് പറഞ്ഞു.


നിരന്തരമായി കടകൾ അടപ്പിച്ചുള്ള ഹർത്താൽ വ്യാപാരമേഖലയെ തകർക്കുകയാണെന്നും അതിനാൽ ഹർത്താലിൽനിന്നു വ്യാപാരികളെ പൂർണമായി ഒഴിവാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റുമാരായ പി.എ.എം. ഇബ്രാഹീം, മാരിയിൽ കൃഷ്ണൻനായർ, പെരിങ്ങമല രാമചന്ദ്രൻ, ട്രഷറർ ദേവസ്യ മേച്ചേരി, ടി.ഡി. ജോസഫ്, ജി. വസന്തകുമാർ, സിനിൽ സബാദ്, സോമരാജൻ, എ.എച്ച്.എം. ഹുസൈൻ, സലിം അപ്സര, കെ. പാർഥസാരഥി, അബു ജനത, മറിയം സജു, മധു വി.കെ, ഷിബു, സെയ്ഫ് മാർവൽ എന്നിവരും സംസ്‌ഥാന പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.