റേഷൻ പട്ടികയിലെ അനർഹരെ തള്ളണം: ഡീലർമാർ
Monday, October 24, 2016 12:37 PM IST
കൊച്ചി: നവംബർ ഒന്നു മുതൽ റേഷനരി ലഭിക്കുന്ന 1.54 കോടി ജനങ്ങളുടെ മുൻഗണനാ പട്ടികയിൽ അർഹരായ നിരവധി കുടുംബങ്ങൾക്കു റേഷൻ നഷ്ടമാകുകയും 15 ലക്ഷ ത്തിലധികം അനർഹർ പട്ടികയിൽ കയറിപ്പറ്റുകയും ചെയ്തതായി ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് അസോ സിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ, സംസ്‌ഥാ ന സെക്രട്ടറി പി.ജി. സജീവ് എന്നിവർ ആരോപിച്ചു. ഭക്ഷ്യഭദ്രതാ നിയമം നിർബന്ധപൂർവം നടപ്പാക്കാനു ള്ള കേന്ദ്രസർക്കാർ നീക്കമാണു മുൻഗണനാ പട്ടികയിലെ അപാകതകൾക്ക് കാരണം.

പുതിയ റേഷൻ കാർഡിനുള്ള അപേക്ഷാഫോമിൽ യഥാർഥ വിവരങ്ങൾ നൽകിയവർക്ക് ആനുകൂ ല്യം നിഷേധിക്കുകയും വ്യാജ സത്യവാങ്മൂലം നൽകിയവരെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. താലൂക്കുതലത്തിൽ റവന്യൂ–പഞ്ചായത്ത്–സിവിൽ സപ്ലൈ സ് ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച റാങ്കിംഗ് സമിതി കൂടുകയോ പരിശോധന നടത്തുകയോ ചെയ്തില്ല. റേഷൻ ലഭിക്കുന്ന പട്ടികയിൽനിന്നു പുറത്തായ 1.79 കോടി ജനങ്ങളിൽ ഇടത്തരം കുടുംബങ്ങൾക്കു കൂടി കുറഞ്ഞ നിരക്കിൽ അരി നൽകാൻ സർക്കാർ നയപരമായ തീരുമാനം എടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.