രാമനാഥ് ഗോയങ്ക പുരസ്കാരം സന്ദീപ് പൈക്ക്
രാമനാഥ് ഗോയങ്ക  പുരസ്കാരം  സന്ദീപ് പൈക്ക്
Monday, October 24, 2016 12:28 PM IST
കൊടുങ്ങല്ലൂർ: അന്വേഷണാത്മക പത്രപ്രവർത്തനത്തിനു ള്ള രാമനാ ഥ് ഗോയങ്ക പുരസ്കാരം മല യാളിയായ സന്ദീപ് പൈ നേടി. കൊടുങ്ങല്ലൂർ ദേവസ്വം മഠം കുടുംബാംഗവും സിഐടിയു ദേശീയ സെക്രട്ടറിമാരിൽ ഒരാളുമായ ഡി.ഡി. രാമനാഥന്റെ മകനാണ്. പൊതുരംഗത്തെ അഴിമതികളെക്കുറിച്ചു 2015ൽ ഹിന്ദുസ്‌ഥാൻ ടൈംസിൽ അഞ്ചു ലക്കങ്ങളായി പ്രസിദ്ധീകരിച്ച ലേഖന പരമ്പരയ്ക്കാണു പുരസ്കാരം. ഉപരിപഠനാർഥം സ്വീഡനിലാണിപ്പോൾ സ ന്ദീപ്. നവംബർ രണ്ടിനു ന്യൂഡൽഹി മൗര്യാ ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുരസ്കാരം സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.