കോൺഗ്രസ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നു: ആന്റണി
കോൺഗ്രസ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നു: ആന്റണി
Sunday, October 23, 2016 12:52 PM IST
കൊച്ചി: കേരളത്തിൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണു നേരിടുന്നതെന്ന് എഐസിസി പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുഷ്കരമായ കാലഘട്ടത്തിലൂടെയാണു കോൺഗ്രസ് കടന്നുപോകുന്നത്. പാർട്ടിയെ ശക്‌തിപ്പെടുത്താനും കോൺഗ്രസിൽനിന്ന് അകന്നുപോയവരെ തിരികെ കൊണ്ടുവരാനും കഴിയുന്ന ഡിസിസി പ്രസിഡന്റുമാർ പുനഃസംഘടനയിലൂടെ ഉണ്ടാകും.

പുനഃസംഘടന ഉടനുണ്ടാകും. നാലു മാസം പ്രായമായ പിണറായി സർക്കാരിനെക്കുറിച്ചു പിന്നീട് അഭിപ്രായം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.