ഫിസിയോതെറാപ്പിയുടെ അനന്തസാധ്യതകൾ ഉപയോഗിക്കണം: മന്ത്രി കടകംപള്ളി
ഫിസിയോതെറാപ്പിയുടെ അനന്തസാധ്യതകൾ ഉപയോഗിക്കണം: മന്ത്രി കടകംപള്ളി
Sunday, October 23, 2016 12:41 PM IST
തിരുവനന്തപുരം: ആധുനിക കാലഘട്ടത്തിൽ ഫിസിയോതെറാപ്പിയുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്താൻ സാധിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഫിസിയോതെറാപ്പിസ്റ്റ് അസോസിയേഷൻ സൗത്ത് പാർക്ക് ഹോട്ടലിൽ സംഘടിപ്പിച്ച 17–ാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പഴയകാലത്ത് അവഗണിക്കപ്പെട്ടിരുന്ന ഫിസിയോതെറാപ്പി ആധുനിക മെഡിക്കൽ മേഖലയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളാണ് ഫിസിയോതെറാപ്പി രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആധുനിക ഉപകരണങ്ങളുടെ വരവോടെ ഫിസിയോതെറാപ്പി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്.


എന്നാൽ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഫിസിയോ തെറാപ്പിക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ല. അതിനാൽ ഫിസിയോതെറാപ്പിയുടെ അനന്ത സാധ്യതകൾ ഇനിയും ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഓൾ ഇന്ത്യാ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ് –എഐഎപി– പ്രസിഡന്റ് പി.സി.വിൻസെന്റ് അധ്യക്ഷനായിരുന്നു. എസ്.രാമകൃഷ്ണൻ സ്വാഗതം ആശംസിച്ചു. എഐഎപി ജനറൽ സെക്രട്ടറി ജി.സുധാകരൻ, ഓർഗനൈസിംഗ് സെക്രട്ടറി കെ.അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഫിസിയോതെറാപ്പി രംഗത്തെ ആധുനിക സംവിധാനങ്ങളെക്കുറിച്ചു അറിവ് പകരുന്ന പ്രദർശനവും പരിപാടിയോടനുബന്ധിച്ച് ഒരുക്കി യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.