രാജഗിരി നാഷണൽ ബിസിനസ് ക്വിസ്: നെക്സസ് കൺസൾട്ടിംഗും റൂർക്കല എൻഐടിയും ജേതാക്കൾ
രാജഗിരി നാഷണൽ  ബിസിനസ് ക്വിസ്: നെക്സസ് കൺസൾട്ടിംഗും റൂർക്കല എൻഐടിയും ജേതാക്കൾ
Sunday, October 23, 2016 12:41 PM IST
കൊച്ചി: രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏഴാമത് രാജഗിരി നാഷണൽ ബിസിനസ് ക്വിസ് 2016 മത്സരത്തിൽ കോർപറേറ്റ് വിഭാഗത്തിൽ ബംഗളൂരു ആസ്‌ഥാനമായ നെക്സസ് കൺസൾട്ടിംഗും വിദ്യാർഥികളുടെ വിഭാഗത്തിൽ റൂർക്കല എൻഐടിയും ജേതാക്കളായി. ജേതാക്കൾക്ക് ഒരു ലക്ഷം രൂപ വീതം കാഷ് അവാർഡ് സമ്മാനിച്ചു. ഇരുവിഭാഗങ്ങളിലുമായി യഥാക്രമം ഫസ്റ്റ് റണ്ണറപ്പുകളായി തെരഞ്ഞെടുക്കപ്പെട്ട ചെന്നൈ ടി.സി.എസിനും ഗുവാഹത്തി സർവകലാശാലയ്ക്കും 50,000 രൂപ വീതവും സെക്കൻഡ് റണ്ണറപ്പുകളായ ചെന്നൈ സിൽക്സ്, എറണാകുളം ഗവ.ലോ കോളജ് ടീമുകൾക്ക് 15,000 രൂപ വീതവും കാഷ് അവാർഡ് ലഭിച്ചു.


പൂർണമായും വിദ്യാർഥികളുടെ നിയന്ത്രണത്തിൽ നടത്തിവരുന്ന രാജഗിരി നാഷണൽ ബിസിനസ് ക്വിസിൽ, ’കാസ്റ്റ്ലിംഗ്’ എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു ഇത്തവണത്തെ മത്സരം. ഒറാക്കിൾ വൈസ്പ്രസിഡന്റ് ആൻഡ് സിടിഒ മിതേഷ് അഗർവാൾ നിയന്ത്രിച്ച മത്സരത്തിൽ സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വൈസ് ചെയർമാൻ ജോർജ് പോൾ മുഖ്യാതിഥിയായി. ആർസിബിഎസ് ഫാ.ജോസ് അലക്സ് ഒരുതായപ്പിള്ളി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോസഫ് ഐ. ഇഞ്ചോടി, പ്രിൻസിപ്പൽ ഡോ.ബിനോയ് ജോസഫ്, ഡോ. റോസ്മേരി വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.