പുസ്തകം പ്രകാശനം ചെയ്തു
Sunday, October 23, 2016 12:34 PM IST
കൊച്ചി: മാധ്യമപ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പെരുന്ന തോമസിന്റെ സമാഹരിച്ച കഥകളുടെ പ്രകാശനം മുൻ കേന്ദ്രമന്ത്രി എ.കെ.ആന്റണി നിർവഹിച്ചു. പ്രഫ.കെ.വി. തോമസ് എംപി. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഫ.എം.കെ. സാനു പുസ്തകം ഏറ്റുവാങ്ങി.

പ്രഫ. എം.തോമസ് മാത്യു പുസ്തകം പരിചയപ്പെടുത്തി. കെ. ശങ്കരനാരായണൻ സ്മാരക പ്രഭാഷണം നടത്തി. നൂറനാട് മോഹൻ പങ്കെടുത്തു. തുടർന്ന് ജുഡീഷറിയും മാധ്യമങ്ങളും എന്ന വിഷയത്തിൽ സംവാദം നടന്നു. തമ്പാൻ തോമസ് മോഡറേറ്ററായിരുന്നു. എം.എം. ലോറൻസ്, പി.ടി. തോമസ് എംഎൽഎ, എൻ.കെ. പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു. ഡി. പ്രദീപ്കുമാർ സ്വാഗതവും ബേബി മാത്യു ലാവണ്യ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.