തിരക്കഥാകൃത്ത് എ.ആർ. മുകേഷിനു അന്ത്യാഞ്ജലി
Sunday, October 23, 2016 12:34 PM IST
കൊച്ചി: പ്രശസ്ത തിരക്കഥാകൃത്ത് എ.ആർ. മുകേഷിനു നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു പച്ചാളം ശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങിൽ സംവിധായകരായ കെ.ജി. ജോർജ്, ജോഷി, മോഹൻ, തിരക്കഥാകൃത്തുക്കളായ ജോൺപോൾ, കലൂർ ഡെന്നീസ്, എ.കെ. സന്തോഷ്, ഉദയകൃഷ്ണ, നടൻ മനുരാജ് തുടങ്ങിയവരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

പ്രമേഹ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം 5.30ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.


സാധാരണ മനുഷ്യരുടെ ജീവിതമായിരുന്നു മുകേഷിന്റെ കഥാപാത്രങ്ങളിലൂടെ തിരശീലയിൽ നിറഞ്ഞത്. മുപ്പതിലധികം സിനിമകൾ അദ്ദേഹം മലയാളത്തിനു നൽകി. എറണാകുളത്തെ ടാറ്റാ ഓയിൽമിൽസിലെ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം തന്നെ സിനിമയെ ജീവനോളം സ്നേഹിച്ചതിനാലായിരുന്നു. 1978ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത സീമന്തിനിയുടെ കഥയും തിരക്കഥയുമെഴുതി അരങ്ങേറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.