മണ്ണാറശാല ആയില്യം ഇന്ന്
Sunday, October 23, 2016 12:34 PM IST
ഹരിപ്പാട്: പ്രസിദ്ധമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവം ഇന്നു നടക്കും. പുലർച്ചെ 3.30ന് നട തുറക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ ആറോടെ കുടുംബ കാരണവർ ആയില്യം നാളിലെ പൂജകൾ ആരംഭിക്കും. എട്ടിനു ഇല്ലത്ത് നിലവറയ്ക്കു സമീപം അമ്മ ഭക്‌തജനങ്ങൾക്കു ദർശനം നല്കും.

പത്താം തീയതി ക്ഷേത്രംവക സ്കൂളിൽ പ്രസാദം ഊട്ട്. ഉച്ചപൂജയ്ക്കു ശേഷം കുടുംബ കാരണവരുടെ നേതൃത്വത്തിൽ നിലവറയോടു ചേർന്നുള്ള തളത്തിൽ ആയില്യം പൂജയ്ക്കായുള്ള നാഗക്കളം വരയ്ക്കും. കളം പൂർത്തിയായശേഷം അമ്മ തീർഥക്കുളത്തിൽ കുളിച്ച് ഓലക്കുടയുംചൂടി ക്ഷേത്രത്തിലെത്തും. ഇളയമ്മ, കുടുംബത്തിലെ മുതിർന്ന കാരണവന്മാർ എന്നിവർ ഈ സമയം അമ്മയെ അനുഗമിക്കും. അമ്മ ശ്രീകോവിലിൽ പ്രവേശിച്ചശേഷം ശ്രീകോവിലിൽനിന്നു കുത്തുവിളക്കിലേക്കു ദീപം പകരും.എഴുന്നള്ളത്ത് ഇല്ലത്ത് എത്തിച്ചേർന്നാൽ പതിവ് പൂജകൾക്കുശേഷം ആയില്യം പൂജകൾ ആരംഭിക്കും. നൂറുംപാലും ഗുരുതി, തട്ടിന്മേൽ നൂറുംപാലും ഉൾപ്പെടെയുള്ള ആയില്യംപൂജകൾ അർധരാത്രിയോടെ പൂർത്തിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.