വയനാട്ടിലെ ആദിവാസിഭൂമി തട്ടിപ്പ് വിജിലൻസ് അന്വേഷിക്കും
Saturday, October 22, 2016 12:12 PM IST
തിരുവനന്തപുരം: വയനാട് ജില്ലയിൽ ആദിവാസി വിഭാഗങ്ങൾക്ക് ഭൂമി വാങ്ങി വിതരണം ചെയ്തതിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. ഇതു സംബന്ധിച്ച നിർദേശം പട്ടികജാതി–പട്ടികവർഗ, പിന്നോക്കക്ഷേമ മന്ത്രി എ.കെ. ബാലൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നൽകിയിരുന്നു. ഇതിനെത്തുടർന്ന് സെപ്റ്റംബർ 30ന് പ്രിൻസിപ്പൽ സെക്രട്ടറി വിജിലൻസിനു ഫയൽ കൈമാറി. കുറഞ്ഞ വിലയ്ക്കു ഭൂമി വാങ്ങി ആറിരട്ടി അധികവിലയ്ക്ക് ആദിവാസികൾക്കു നൽകി എന്നും ഇക്കാര്യത്തിൽ പർച്ചേസ് കമ്മിറ്റിയും ചില ഉദ്യോഗസ്‌ഥരും അഴിമതി കാട്ടി എന്നുമാണ് പൊതുവേ ഉയർന്ന പരാതി. വാസയോഗ്യമായ ഭൂമി ലഭിച്ചില്ലെന്നും പരാതിയുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.