പരിസ്‌ഥിതിലോല റിപ്പോർട്ട് തിരുത്തണം: കെ.എം. മാണി
പരിസ്‌ഥിതിലോല റിപ്പോർട്ട് തിരുത്തണം: കെ.എം. മാണി
Saturday, October 22, 2016 12:06 PM IST
കോഴിക്കോട്: 123 വില്ലേജുകളെ പരിസ്‌ഥിതി ലോല പരിധിയിൽ ഉൾപെടുത്തി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ അത് ഉടൻ തിരുത്തണമെന്നു കേരളാ കോൺഗ്രസ് –എം ചെയർമാൻ കെ.എം. മാണി. കസ്തൂരി രംഗൻ വിഷയത്തിൽ യുഡിഎഫ് സർക്കാർ ചെയ്തതു മാത്രമാണു തങ്ങളും ചെയ്യുന്നതെന്നാണു സർക്കാർ നിയമസഭയിൽ പറഞ്ഞത്. പക്ഷേ, പുറത്തുവരുന്ന വാർത്തകൾ അതു ശരിവയ്ക്കുന്നില്ല. ജനവാസകേന്ദ്രങ്ങളും കൃഷിഭൂമിയുമാണ് ഈ 123 വില്ലേജിലും ഉള്ളത്. അതിനെ പരിസ്‌ഥിതിലോല പ്രദേശമാക്കി സർക്കാർ കോടതിയിൽ റിപ്പോർട്ട് നിൽകിയിട്ടുണ്ടെങ്കിൽ കർഷകദ്രോഹമാണ്. അതു തിരുത്തിയേ മതിയാവൂയെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.