മാധ്യമപ്രവർത്തകർക്കെതിരേ ഫ്ളെക്സ് ബോർഡ്: ഡിസിപി ശിവ വിക്രം അന്വേഷിക്കും
Saturday, October 22, 2016 12:06 PM IST
തിരുവനന്തപുരം: വഞ്ചിയൂർ കോടതിക്കു സമീപത്തടക്കം വനിതകൾ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ ഗുണ്ടകൾ എന്ന പ്രയോഗത്തോടെ അപമാനിക്കുന്ന തരത്തിൽ ഫ്ളെക്സുകൾ സ്‌ഥാപിച്ചതിനെക്കുറിച്ചും കേസുമായി ബന്ധപ്പെട്ടു പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ചും തിരുവനന്തപുരം ഡിസിപി ശിവ വിക്രം അന്വേഷിക്കും.

മാധ്യമ പ്രവർത്തകർ എഡിജിപി ബി. സന്ധ്യയ്ക്കു നൽകിയ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വനിതാ മാധ്യമ പ്രവർത്തകർക്കെതിരേ ഉൾപ്പെടെ പോലീസ് കേസെടുത്ത നടപടി അന്വേഷിക്കണമെന്നു സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷനും നിർദേശിച്ചിരുന്നു. ഇക്കാര്യവും ഡിസിപി അന്വേഷിക്കും.


അഭിഭാഷക ഐക്യത്തിന്റെ പേരിലാണു മാധ്യമ ഗുണ്ടകളെ അറസ്റ്റ് ചെയ്യുക എന്ന് എഴുതിയ ഫ്ളെക്സ് ബോർഡുകൾ സ്‌ഥാപിച്ചത്. സെക്രട്ടേറിയറ്റിനു സമീപം സ്‌ഥാപിച്ച ചില ബോർഡുകൾ പിന്നീടു നീക്കം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.