ബാർ കോഴ: വിജിലൻസ് സാവകാശം തേടി
Saturday, October 22, 2016 12:06 PM IST
തിരുവനന്തപുരം: ബാർ കോഴക്കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ച ശേഷം അന്വേഷണം പൂർത്തിയാക്കുന്നതിന് വിജിലൻസ് കൂടുതൽ സാവകാശം തേടി. വിജിലൻസിന്റെ ഈ ആവശ്യം കോടതി അംഗീകരിച്ചു.

ഏഴു സാക്ഷികളെ ചോദ്യം ചെയ്തതായും 28 സുപ്രധാന രേഖകൾ പിടിച്ചെടുത്തതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. കൂടാതെ ശാസ്ത്രീയ തെളിവുകൾ വിലയിരുത്തിയുള്ള അന്വേഷണവും പുരോഗമിക്കുന്നതായി വിജിലൻസ് ലീഗൽ അഡ്വൈസർ സി.സി. അഗസ്റ്റിൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.


നേരത്തേ അന്വേഷണ ഉദ്യോഗസ്‌ഥനായ ആർ. സുകേശൻ സമർപ്പിച്ച റിപ്പോർട്ടിനെയും അതിന്മേലുള്ള കോടതി ഉത്തരവിനേയും ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നതായും സി.സി. അഗസ്റ്റിൻ വ്യക്‌തമാക്കി.

തുടർന്നു വീണ്ടും റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കേസ് നവംബർ 30ലേക്കു കോടതി മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.