മാനനഷ്‌ടക്കേസിലെ നഷ്‌ടപരിഹാരത്തുക 20 ലക്ഷം രൂപയാക്കാൻ ഹർജി നൽകി
Saturday, October 22, 2016 12:05 PM IST
തിരുവനന്തപുരം: ബാർ കോഴയുമായി ബന്ധപ്പെട്ട് അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ബാർ ഉടമ ബിജു രമേശിനെതിരെ മുൻമന്ത്രി കെ.എം. മാണി നൽകിയിരുന്ന മാനനഷ്‌ടക്കേസിലെ നഷ്‌ടപരിഹാരത്തുക 10 കോടിയിൽ നിന്ന് 20 ലക്ഷം രൂപയാക്കി നിജപ്പെടുത്താൻ മാണിയുടെ അഭിഭാഷകൻ മുഖേന ഉപഹർജി നൽകി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം സബ് കോടതിയിലാണ് തുക നിജപ്പെടുത്തുന്നതിനുള്ള ഹർജി നൽകിയത്.

ബാർ കോഴക്കേസ് കത്തിനിന്ന സമയത്താണ് കെ.എം. മാണി ബിജു രമേശിനെതിരെ 10 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകൻ മുഖേന നോട്ടീസ് നൽകിയതും നിയമനടപടി സ്വീകരിച്ചതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.