ബിവറേജസ് എൽഡിസി: പരീക്ഷയെഴുതിയത് അഞ്ചു ലക്ഷത്തോളം പേർ
Saturday, October 22, 2016 12:05 PM IST
തിരുവനന്തപുരം: കേരള പിഎസ്സി ഏറ്റവുമധികം ഉദ്യോഗാർഥികളെ പങ്കെടുപ്പിച്ച് ഒറ്റത്തവണയായി നടത്തിയ പരീക്ഷയെഴുതിയത് അഞ്ചു ലക്ഷത്തോളം പേർ. ബിവറേജസ് കോർപറേഷനിലെ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള പരീക്ഷയാണ് ഇന്നലെ സംസ്‌ഥാനത്ത് 2608 കേന്ദ്രങ്ങളിലായി നടന്നത്.

6,34,283 ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതുന്നതിനായി അപേക്ഷിച്ചിരുന്നത്. ഇതിൽ അഞ്ചു ലക്ഷത്തോളം ഉദ്യോഗാർഥികൾ പരീക്ഷയെഴുതിയതായാണു വിവരം. ജില്ലാതലങ്ങളിൽ നിന്ന് ശേഖരിക്കുന്ന കണക്കുകൾ തിട്ടപ്പെടുത്തിയാൽ മാത്രമേ കൃത്യമായ കണക്ക് ലഭ്യമാകൂ.


പരീക്ഷ പൊതുവിൽ എളുപ്പമായിരുന്നുവെന്നാണ് ഉദ്യോഗാർഥികളുടെ അഭിപ്രായം. മലയാളം, ഇംഗ്ലീഷ്, ആനുകാലിക സംഭവങ്ങൾ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളായിരുന്നു കൂടുതൽ എളുപ്പം. ഗണിത വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉദ്യോഗാർഥികളെ അൽപ്പം കുഴപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.