കെസിബിസി മദ്യവിരുദ്ധ സമിതി സംസ്‌ഥാന സമ്മേളനം ഭരണങ്ങാനത്ത്
Saturday, October 22, 2016 11:55 AM IST
കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതി 18–ാം സംസ്‌ഥാനസമ്മേളനം ഡിസംബർ ഒമ്പത്, 10 തീയതികളിൽ ഭരണങ്ങാനത്തു നടക്കും. കരുത്തുറ്റ നിലപാടുകളോടെ നിയമനിർമാണം നടത്തി ബീഹാർ സംസ്‌ഥാനത്ത് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാറും കർദിനാൾമാരും മെത്രാന്മാരും, വിവിധ സാമൂഹ്യ–സാംസ്കാരിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംസ്‌ഥാന സെക്രട്ടറി പ്രസാദ് കുരുവിള അറിയിച്ചു.

കേരള കത്തോലിക്കാ സഭയുടെ സീറോ മലബാർ–മലങ്കര–ലത്തീൻ റീത്തുകളിലെ 31 അതിരൂപതാ രൂപതകളിൽ നിന്നുള്ള രണ്ടായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.