കോടതികളിൽ മാധ്യമപ്രവർത്തകർക്കു വിലക്കുള്ള വിവരം ശ്രദ്ധയിൽ പെട്ടിട്ടില്ല: മുഖ്യമന്ത്രി
കോടതികളിൽ മാധ്യമപ്രവർത്തകർക്കു വിലക്കുള്ള വിവരം ശ്രദ്ധയിൽ പെട്ടിട്ടില്ല: മുഖ്യമന്ത്രി
Friday, October 21, 2016 2:11 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോടതികളിൽ മാധ്യമപ്രവർത്തകർക്ക് വിലക്കുള്ള വിവരം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും എന്നാൽ അപൂർവം ചിലയിടങ്ങളിൽ തടസം നേരിട്ടതു ശ്രദ്ധയിൽപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പാറയ്ക്കൽ അബ്ദുള്ളയുടെ ചോദ്യത്തിനു മറുപടി നൽകി.
വിലക്ക് നീക്കുന്നതിനായി സംസ്‌ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് കത്ത് നൽകിയിട്ടില്ല.

എന്നാൽ, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സെക്രട്ടറിയുടെ കത്ത് ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് കോടതി റിപ്പോർട്ടിംഗിന് തടസമുണ്ടാകുന്നത് പരിഹരിക്കുന്നതിനും അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള തർക്കം അവസാനിപ്പിക്കുന്നതിനും സമിതികൾ രൂപീകരിച്ചിട്ടുണ്ട്. തടസങ്ങളുണ്ടാകില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉറപ്പു വരുത്തിയിട്ടുണ്ട്.


ഇനിയുണ്ടാകുന്ന പ്രശ്നങ്ങളെ നിയമം അനുശാസിക്കുന്ന രീതിയിൽ കർശനമായി നേരിടാനും നിർദേശം നൽകിയിട്ടുണ്ടെന്നും എൻ. ഷംസുദീർ, കെ.വി. വിജയദാസ് എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.