പിഎസ്സി ചെയർമാനെതിരായ പരാതി വേഗത്തിൽ പരിഗണിക്കണം: കോടതി
പിഎസ്സി ചെയർമാനെതിരായ പരാതി വേഗത്തിൽ പരിഗണിക്കണം: കോടതി
Friday, October 21, 2016 2:02 PM IST
കൊച്ചി: സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചു പിഎസ്സി ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി സാജു വർഗീസ് എന്നിവർക്കെതിരായ പരാതി വേഗത്തിൽ പരിഗണിച്ചു തുടർനടപടി സ്വീകരിക്കണമെന്നു വിജിലൻസ് ഡയറക്ടറോടു ഹൈക്കോടതി നിർദേശിച്ചു.

പിഎസ്സി ചെയർമാനും സെക്രട്ടറിക്കുമെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കോട്ടയം പമ്പാവാലി സ്വദേശി കെ.കെ. ഷിജു നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. പിഎസ്സി ചെയർമാനെതിരേ കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചു ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തിരുന്നു. കോടികളുടെ ധനദുർവിനിയോഗത്തിനു പിഎസ്സി അംഗങ്ങളും സെക്രട്ടറിയും കൂട്ടു നിന്നുവെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്മേൽ സർക്കാർ നടപടി എടുത്തില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹർജി സിംഗിൾ ബെഞ്ച് പരിഗണിക്കുന്നതിനിടെ ഈ ആവശ്യമുന്നയിച്ച് വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയിട്ടുണ്ടെന്നു ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.