ആംഗ്ലോ ഇന്ത്യൻ പ്രശ്നം; പ്രത്യേക യോഗം വിളിക്കും
Friday, October 21, 2016 1:52 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആംഗ്ലോ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി പ്രത്യേക യോ ഗം വിളിക്കുമെന്നു മന്ത്രി എ.കെ. ബാലൻ. ജോൺ ഫെർണാണ്ടസിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്‌ഥാനത്ത് 80000 ത്തോളം ആംഗ്ലോ ഇന്ത്യക്കാരാണുള്ളത്. ആംഗ്ലോ ഇന്ത്യക്കാർക്ക് വിദ്യാഭ്യാസ, തൊഴിൽ ആനുകൂല്യങ്ങൾ നല്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്യും. പിന്നോക്ക വികസന കോർപറേഷന്റെ എല്ലാ ആനുകൂല്യങ്ങളും ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന് നൽകിവരുന്നുണ്ട്. നിരവധി നൂതനങ്ങളായ പദ്ധതികളാണ് കോർപറേഷൻ ആവിഷ്കരിച്ചിട്ടുള്ളത്. ഇതിനായി 400 കോടി രൂപയാണ് നൽകുക. ഇതിന്റെ ആനുകൂല്യം ആംഗ്ലോ ഇന്ത്യൻ സമൂഹത്തിനും ലഭിക്കും. വിദ്യാർഥികൾക്കുള്ള ലംപ്സം ഗ്രാന്റ് വിതരണം മുഖ്യമന്ത്രി വിളിച്ചുചേർക്കുന്ന യോഗത്തിൽ ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.