എഫ്ആർബിഎലിൽ തൊഴിലാളികളെ ആവശ്യമുണ്ട്
Friday, October 21, 2016 1:52 PM IST
കൊച്ചി: ഫാക്ട് ആർസിഎഫ് ബിൽഡിംഗ് പ്രൊഡക്ട്സ് ലിമിറ്റഡ് (എഫ്ആർബിഎൽ) ദിവസ വേ തനാടിസ്‌ഥാനത്തിൽ തൊഴിലാളികളെ നിയമിക്കും. ജിപ്സം ഉപയോഗിച്ചു കെട്ടിടഭിത്തികൾ നിർമിക്കുന്നതിനുള്ള അമ്പലമേട്ടിലെ പ്ലാന്റിലാണു തൊഴിലാളികളെ ആവശ്യമുള്ളത്. അതതു സമയത്തെ ആവ ശ്യത്തിനനുസരിച്ചായിരിക്കും നിയമനം. ഫാക്ടും മുംബൈയിലെ രാ ഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെ ർട്ടിലൈസേഴ്സ് ലിമിറ്റഡും (ആർസിഎഫ്) ചേർന്ന സംയുക്‌ത സംരംഭമാണ് എഫ്ആർബിഎൽ.

പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 2016 നവംബർ ഒന്നിന് 35 വയസ് കവിയാൻ പാടില്ല. കുറഞ്ഞ ഉയരം 165 സെന്റിമീറ്റർ. ഭാരം 60 കിലോഗ്രാം ഉണ്ടാ യിരിക്കണം. നെഞ്ചളവ് 80 സെ.മി.– 85 സെ.മി. പ്രതിദിന വേതനം 460 രൂപ. പിഎഫ്, ഇഎസ്ഐ എന്നിവ യും ഉണ്ടാകും. ശാരീരികക്ഷമതാ പരിശോധനയിൽ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി. യോഗ്യത, പ്രായം, ജാതി എന്നിവയും വിലാസവും മൊബൈൽ നമ്പറും സഹിതം വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ നവംബർ 10നകം “ലഭിക്കത്തക്ക വിധം മാനേജർ (എച്ച്ആർ ആൻഡ് അഡ്മിൻ.), എഫ്ആർബിഎൽ, അമ്പലമേട് പി.ഒ, കൊച്ചി–682303 എന്ന വിലാസത്തിൽ അയയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.