മേരിവിജയം അവാർഡുകൾ പ്രഖ്യാപിച്ചു
മേരിവിജയം അവാർഡുകൾ പ്രഖ്യാപിച്ചു
Friday, October 21, 2016 1:28 PM IST
തൃശൂർ: വിവിധ മേഖലകളിൽ സാമൂഹിക നന്മയ്ക്കായി പ്രവർത്തിക്കുന്ന വ്യക്‌തികൾക്കായി മേരിവിജയം സാഹിത്യ സമിതി ഏർപ്പെടുത്തിയ അവാർഡുകൾക്കു മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്, ചലച്ചിത്ര പ്രവർത്തകൻ ജോൺപോൾ, ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ഡോക്ടർ ആർ. പ്രഭുദാസ്, വൈജ്‌ഞാനിക സാഹിത്യകാരനായ റവ.ഡോ. ചാക്കോ പുത്തൻപുരയ്ക്കൽ എന്നിവർ അർഹരായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. നവംബർ അഞ്ചിനു സാഹിത്യ അക്കാദമി ഹാളിൽ അവാർഡുകൾ സമ്മാനിക്കും.

ബ്രദർ ജെയിംസ് കാരിക്കാട്ടിൽ, അലക്സാണ്ടർ സാം, ജോയ്. എം. മണ്ണൂർ, ജോൺസൺ ആലപ്പാട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.