സമർപ്പിതൻ അവാർഡ് മേരി എസ്തപ്പാന്
സമർപ്പിതൻ അവാർഡ്  മേരി എസ്തപ്പാന്
Friday, October 21, 2016 1:27 PM IST
കോട്ടയം: ഫാ.റോയി മുളകുപാ ടം എംസിബിഎസ് സ്മാരക അഞ്ചാമത് സമർപ്പിതൻ അവാ ർഡിനു പെരുമ്പാവൂർ ബെത്ലഹേം അഭയഭവൻ സാരഥി മേരി എസ്തപ്പാൻ അർഹയായി.

ജീവകാരുണ്യരംഗത്തെ സമഗ്ര സേവനത്തിനു കടുവാക്കുളം ലിറ്റിൽ ഫ്ളവർ യുവദീപ്തി–എസ്എംവൈഎം ഏർപ്പെടുത്തിയതാണ് അവാർഡ്. തെരുവിൽ ഉപേക്ഷിക്കപ്പെട്ട നാനൂറിലേറെ പേരെ സംരക്ഷിക്കുന്ന സ്‌ഥാപനമാണു ബത്ലഹേം. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് നാളെ വൈകുന്നേരം കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽ നട ക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെ ന്ന് ഭാരവാഹികൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.