ഡോ. ജോബി തോമസിന് ഇൻസ ടീച്ചർ അവാർഡ്
ഡോ. ജോബി തോമസിന് ഇൻസ ടീച്ചർ അവാർഡ്
Friday, October 21, 2016 1:27 PM IST
തൃശൂർ: ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ ഇൻസ ടീച്ചർ അവാർഡിനു സെന്റ് തോമസ് കോളജിലെ രസതന്ത്രവിഭാഗം മേധാവിയും റിസർച്ച് കൗൺസിൽ കോ–ഓർഡിനേറ്ററുമായ ഡോ.ജോബി തോമസ് കാക്കശേരി അർഹനായി. അധ്യാപക–ഗവേഷണ രംഗത്തെ മികവ്, വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്താൻ നടത്തിയ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ്.

70,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയ അവാർഡ് ഡിസംബറിൽ ന്യൂഡൽഹിയിൽ നട ക്കുന്ന ചടങ്ങിൽ സമ്മാനിക്കും. കെമിസ്ട്രിയിൽ നിരവധി അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങൾ ഡോ.ജോബി തോമസ് എഴു തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.