സ്പെഷൽ സ്കൂളുകൾക്ക് കരോൾഗാന മത്സരം
Friday, October 21, 2016 1:27 PM IST
കൊച്ചി: സംസ്‌ഥാനത്തെ സ്പെഷൽ സ്കൂളുകളിലെ ടീമുകൾക്കായി കോടനാട് സെന്റ് ആന്റണീസ് പള്ളിയിലെ സിഎൽസിയുടെ ആഭിമുഖ്യത്തിൽ അഖിലകേരള കരോൾഗാന മത്സരം (പൂനിലാമഞ്ഞ്–2016) ഡിസംബർ 17നു നടക്കും.

ഒന്നും രണ്ടും മൂന്നും സ്‌ഥാനക്കാർക്ക് യഥാക്രമം 10,001, 7,001, 5,001 രൂപയും ട്രോഫിയുമാണു സമ്മാനവും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കുമെന്നു വികാരി ഫാ. സെബാസ്റ്റ്യൻ പാലാട്ടി, കൺവീനർമാരായ ജോഷി പള്ളിയ്ക്കൽ, ജിന്റോ പൗലോസ് എന്നിവർ പറഞ്ഞു.

സിഎൽസിയുടെ നേതൃത്വത്തിലുള്ള ഡയാലിസിസ് കാരുണ്യ ചികിത്സാ ഫണ്ട് വിതരണവും പരിപാടിയുടെ ഭാഗമായുണ്ടാകും. ഫോൺ: 9847944851, 9446002629
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.