പാമോയിൽ: പി.ജെ. തോമസിനു പങ്കുണ്ടെന്നു സർക്കാർ
Thursday, October 20, 2016 1:27 PM IST
കൊച്ചി: പാമോയിൽ ഇറക്കുമതിയിൽ മുൻ ചീഫ് സെക്രട്ടറി പി.ജെ. തോമസിനു നിർണായക പങ്കുണ്ടെന്നും പാമോയിൽ അഴിമതിക്കേസിൽ പി.ജെ. തോമസിനെ കുറ്റവിമുക്‌തനാക്കരുതെന്നും വ്യക്‌തമാക്കി വിജിലൻസ് അധികൃതർ ഹൈക്കോടതിയിൽ പത്രിക നൽകി. പാമോയിൽ കേസിൽ കുറ്റവിമുക്‌തനാക്കണമെന്നാവശ്യപ്പെട്ടു പി.ജെ. തോമസ് നൽകിയ ഹർജിയിലാണു തിരുവനന്തപുരം വിജിലൻസ് എസ്പി എസ്.രാജേന്ദ്രൻ പത്രിക നൽകിയത്. 1991–1992 കാലയളവിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറിയായിരുന്ന പി.ജെ. തോമസിനു പാമോയിൽ കേസിലുള്ള പങ്ക് വിജിലൻസിന്റെ വസ്തുതാ റിപ്പോർട്ടിലുണ്ടെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു. പാമോയിൽ ഇറക്കുമതി ചെയ്യാൻ പവർ ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡിനെ തെരഞ്ഞെടുത്തത് ടെൻഡർ നടപടികളില്ലാതെയാണെന്ന് അറിഞ്ഞിട്ടും പി.ജെ. തോമസ് ഇറക്കുമതിക്കു തുടർനടപടി സ്വീകരിച്ചെന്നു വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.