കെഎസ്ആർടിസി പെൻഷൻ ഇന്ന്
കെഎസ്ആർടിസി പെൻഷൻ ഇന്ന്
Thursday, October 20, 2016 1:17 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കഴിഞ്ഞ 15ന് നൽകേണ്ട പെൻഷൻ ഇന്നു വിതരണം ചെയ്യും. സർക്കാർ സഹായം ലഭിക്കാത്തതിനെത്തുടർന്നു പെൻഷൻ വിതരണം വൈകുകയായിരുന്നു.

ഇന്നലെ കെഎസ്ആർടിസിയുടെയും സർക്കാരിന്റെയും വിഹിതങ്ങൾ ട്രഷറിയിലെത്തി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ പെൻഷൻ വിതരണത്തിനുള്ള തുക തയാറായെങ്കിലും മാനേജിംഗ് ഡയറക്ടറുടെ ഓഫീസിലെ ചില സാങ്കേതിക കാരണങ്ങളാൽ വിതരണം വൈകുകയായിരുന്നു. ഇന്നു ഉച്ചയ്ക്കു മുൻപായി മുഴുവൻ പെൻഷൻകാർക്കും പെൻഷൻ അവരുടെ അക്കൗണ്ടുകളിൽ ലഭിക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.