ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ കണക്കെടുക്കും
Thursday, October 20, 2016 1:01 PM IST
തിരുവനന്തപുരം: ഒഴിഞ്ഞു കിടക്കുന്ന ഫ്ളാറ്റുകളുടെയും വീടുകളുടെയും കണക്കെടുക്കുമെന്നു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ പി.ടി. തോമസിനെ അറിയിച്ചു. ഫ്ളാറ്റ് നിർമാണം നിയന്ത്രിക്കുന്നതിനു നിയമ നിർമാണം പരിശോധിക്കും. 4,70,606 ഭവനരഹിതർ സംസ്‌ഥാനത്തുണ്ട്. ഇവർക്കെല്ലാം മൂന്നു വർഷത്തിനകം വീടുവച്ചു നൽകും.

കടലാക്രമണത്തിൽ അകപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം 248 കുടുംബങ്ങൾക്കു സ്‌ഥലം വാങ്ങി വീടുവയ്ക്കാൻ 25 കോടി രൂപയുടെ പദ്ധതി തയാറാക്കിവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.