റവന്യു ക്രമക്കേട്: അന്വേഷിക്കാൻ നിർദേശം
Thursday, October 20, 2016 1:01 PM IST
തിരുവനന്തപുരം: തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസിലെ റവന്യു ക്രമക്കേട് സംബന്ധിച്ചു വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ജില്ലാ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി ജി. സുധാകരൻ നിയമസഭയിൽ. എല്ലാ ജില്ലകളിലും പരിശോധന നടത്തി ഇത്തരം ക്രമക്കേടുണ്ടോയെന്നു റിപ്പോർട്ട് ചെയ്യാൻ എല്ലാ ജില്ലാ രജിസ്ട്രാർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാറയ്ക്കൽ അബ്ദുള്ളയെ അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.