കത്തോലിക്ക കോൺഗ്രസ് നേതൃസംഗമം നാളെ
Thursday, October 20, 2016 12:55 PM IST
കൊച്ചി: കത്തോലിക്ക കോൺഗ്രസിന്റെ യൂണിറ്റ്, ഫൊറോന പ്രസിഡന്റുമാരുടെയും രൂപത കേന്ദ്ര ഭാരവാഹികളുടെയും പഠനക്കളരി (ഉണർവ്–2016‘)കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നാളെ നടക്കും. രാവിലെ പത്തിനു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും.

പ്രസിഡന്റ് വി.വി. അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന സംഗമത്തിൽ ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണവും സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണവും നടത്തും.

സംസ്‌ഥാന ഡയറക്ടർ ഫാ.ജിയോ കടവി, മുൻ ഡയറക്ടർ ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി, ഭാരവാഹികളായ ജോസുകുട്ടി മാടപ്പിള്ളി, ടോണി ജോസഫ്, സ്റ്റീഫൻ ജോർജ്, സാജു അലക്സ്, ഡേവിസ് പുത്തൂർ, ബേബി പെരുമാലി, സൈബി അക്കര, ഡേവിസ് തുളുവത്ത്, പ്രഫ.ജോസുകുട്ടി ഒഴുകയിൽ, സെലിൻ സിജോ എന്നിവർ പ്രസംഗിക്കും. കേന്ദ്ര ജനറൽ സെക്രട്ടറി ബിജു പറയന്നിലം ഉണർവ് 2016 കർമപദ്ധതികൾ അവതരിപ്പിക്കും.


ദീപിക സീനിയർ അസോസിയേറ്റ് എഡിറ്റർ റ്റി.സി. മാത്യു 21–ാം നൂറ്റാണ്ടിന്റെ സാമ്പത്തിക കരുതലുകൾ‘എന്ന വിഷയത്തിൽ സെമിനാർ നയിക്കും. മാലിന്യസംസ്കരണവും സുസ്‌ഥിരകൃഷിയും എന്ന വിഷയത്തിൽ ശാസ്ത്രജ്‌ഞൻ ജോഷി വി. ചെറിയാൻ,‘സാമൂഹ്യ രാഷ്ട്രീയ ദർശനം എന്ന വിഷയത്തിൽ പ്രഫ.കെ.എം. ഫ്രാൻസിസ് എന്നിവരും ക്ലാസുകൾ നയിക്കും.

കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ജോർജ് ഓലിയപുറം മോഡറേറ്ററാകും. കത്തോലിക്ക കോൺഗ്രസിന്റെ വിവിധ പുരസ്കാരങ്ങൾ സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് സമർപ്പിക്കും. പി.സി. ഏബ്രഹാം മെമ്മോറിയൽ അല്മായ പ്രേഷിതൻ അവാർഡ് പി.യു. തോമസും ‘ഒ.എം. ജോൺ ഓലിക്കൽ മതബോധന അവാർഡ്‘പി.എം. അഗസ്റ്റിനും സിസ്റ്റർ ജോസിലി എഫ്സിസിയും കലാസാംസ്കാരിക അവാർഡ് സിബി വലിയപറമ്പിലും ഗായകൻ തോപ്പിൽ ആന്റോയും സിറിയക് കണ്ടത്തിൽ അവാർഡ് മേരി എസ്തപ്പാനും സാമൂഹ്യസേവന കത്തോലിക്ക കോൺഗ്രസ് അവാർഡ് റോബിൻ അരീപ്പറമ്പിലും ഏറ്റുവാങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.