അധ്യാപിക ക്ലാസ്മുറിയിൽ കുഴഞ്ഞുവീണു മരിച്ചു
അധ്യാപിക ക്ലാസ്മുറിയിൽ കുഴഞ്ഞുവീണു മരിച്ചു
Thursday, October 20, 2016 12:55 PM IST
ആലപ്പുഴ: അധ്യാപിക ക്ലാസ്മുറിയിൽ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്കൂളിലെ അധ്യാപിക കുഞ്ഞുമോളാണ് (54)മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ ഇവരെ സ്കൂൾ അധികൃതർ ഉടൻതന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. മൃതദേഹം ഇന്നു രാവിലെ പത്തിനു സ്കൂളിൽ പൊതുദർശനത്തിനുവച്ചശേഷം ഉച്ചകഴിഞ്ഞ് രണ്ടിനു ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും.കറുകയിൽവാർഡിൽ അരേശേരിൽവീട്ടിൽ ജയിംസാണ് ഭർത്താവ്. മക്കൾ: മെറിറ്റ, അനീറ്റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.