ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം
ഇന്നും നാളെയും  ട്രെയിൻ നിയന്ത്രണം
Thursday, October 20, 2016 12:49 PM IST
തിരുവനന്തപുരം: തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർ ബ്രിഡ്ജിന്റെ നിർമാണ ഉദ്ഘാടന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ഇതു വഴി കടന്നു പോകുന്ന ട്രെയിനുകൾക്ക് ഇന്നും നാളെയും ചില നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ട്രെയിനുകൾ വൈകും.

ഇന്നു രാത്രി 8.45നു തൃശൂരിലെത്തേണ്ട കോയമ്പത്തൂർ– തൃശൂർ പാസഞ്ചർ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.
തൃശൂരിൽനിന്നു നാളെ രാവിലെ 5.55 നു പുറപ്പെടേണ്ട തൃശൂർ– കണ്ണൂർ പാസഞ്ചർ രാവിലെ ഏഴിനു ഷൊർണൂരിൽ നിന്നു പുറപ്പെടും. ഗുരുവായുർ– പുനലൂർ പാസഞ്ചർ ഒരു മണിക്കൂർ വൈകി നാളെ ഗുരുവായൂരിൽനിന്നു പുറപ്പെടും. ഷൊർണൂർ– എറണാകുളം പാസഞ്ചർ, എറണാകുളം– ആലപ്പുഴ പാസഞ്ചർ എന്നിവ രണ്ടു മണിക്കൂർ വൈകി പുറപ്പെടും.

ആലപ്പുഴ വഴിയുള്ള എറണാകുളം– കായംകുളം പാസഞ്ചർ തിരികെയുള്ള കായംകുളം– എറണാകുളം പാസഞ്ചറും ഒരു മണിക്കൂർ വീതം വൈകി പുറപ്പെടും.


എറണാകുളം– കോട്ടയം പാസഞ്ചർ രണ്ടു മണിക്കൂർ വൈകിയാകും നാളെ പുറപ്പെടുക. ചെന്നൈ എഗ്മോർ– ഗുരുവായൂർ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകും. തിരുവനന്തപുരം നിസാമുദീൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് പൂങ്കുന്നത്ത് അര മണിക്കൂർ പിടിച്ചിടും.

കാരയ്ക്കൽ– എറണാകുളം ടീ ഗാർഡൻ എക്സ്പ്രസ് മുളങ്കുന്നത്തു കാവിൽ രണ്ടു മണിക്കൂറും ബംഗളൂരു– കന്യകുമാരി ഐലൻഡ് എക്സ്പ്രസ് വടക്കാംചേരിയിൽ 45 മിനിറ്റും പിടിച്ചിടും. ചെന്നൈ– ആലപ്പുഴ എക്സ്പ്രസ് അരമണിക്കൂർ വൈകും. കണ്ണൂർ– തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കുറുപ്പുന്തറയിലും ന്യൂഡൽഹി– കേരള എക്സ്പ്രസ് ഏറ്റുമാനൂരിലും അരമണിക്കൂർ വീതം പിടിച്ചിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.