റബർ നഴ്സറി രജിസ്ട്രേഷൻ
Thursday, October 20, 2016 12:49 PM IST
കോട്ടയം: റബർ നഴ്സറികൾക്ക് രജിസ്ട്രേഷനും നടീൽ വസ്തുക്കൾക്ക് സർട്ടിഫിക്കേഷനുമുള്ള അപേക്ഷകൾ 31വരെ റബർ ബോർഡിൽ സമർപ്പിക്കാം. റബർ ബോർഡ് റീജണൽ ഓഫീസുകളിലാണ് അപേക്ഷകൾ നൽകേണ്ടത്. അപേക്ഷാ ഫോറം റബർ ബോർഡ് വെബ്സൈറ്റിൽ (www.rubberboard.org.in) ലഭ്യമാണ്.

സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്ന നഴ്സറികൾക്കാണ് റജിസ്ട്രേഷനും നടീൽവസ്തുക്കൾക്ക് സർട്ടിഫിക്കേഷനും തുടക്കത്തിൽ നൽകുക. റബർ നഴ്സറികളിൽനിന്നു ലഭ്യമാകുന്ന നടീൽവസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുക എന്നതാണ് ബോർഡിന്റെ ലക്ഷ്യം. ബോർഡ് പ്രസിദ്ധീകരിച്ചിട്ടുള്ള മികവുറ്റ നഴ്സറി സമ്പ്രദായങ്ങൾ എന്ന ഒരു ലഘുഗ്രന്ഥം 10 രൂപ വിലയ്ക്ക് എല്ലാ റീജണൽ ഓഫീസുകളിലും ലഭ്യമാണ്. ആവശ്യമുള്ളവർക്ക് നഴ്സറി പരിപാലനത്തിൽ ബോർഡ് പരിശീലനവും നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.