സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ കോൺഫറൻസ് സമാപിച്ചു
Thursday, October 20, 2016 12:49 PM IST
കൊച്ചി: ഇന്ത്യയിലെ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ 21–ാമതു ബൈനിയൽ കോൺഫറൻസ് ലക്നൗവിൽ നടന്നു. നവ സുവിശേഷവത്കരണവും പരിശീലനവും എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം.

വിൻ സൊസൈറ്റി ഓഫ് ജീസസ് പ്രസിഡന്റ് ആലീസ് ലൂക്കോസ് ഉദ്ഘാടനംചെയ്തു. ലക്നൗ ബിഷപ് ഡോ. ജെറാൾഡ് മത്തിയാസ്, ബറേലി ബിഷപ് ഡോ.ഇഗ്നേഷ്യസ് ഡിസൂസ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. പുതിയ ഭാരവാഹികളായി റോബിൻ ഡിസൂസ–പ്രസിഡന്റ്, ഐറിസ് ഡിസൂസ–സെക്രട്ടറി, സ്മിത ഗബ്രിയേൽ– കൗൺസിലർ എന്നിവരെ തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.