ബാലശാസ്ത്ര കോൺഗ്രസ് ആലപ്പുഴയിൽ
Thursday, October 20, 2016 12:49 PM IST
ആലപ്പുഴ: 24–ാം ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്‌ഥിതി കമ്മിറ്റി സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് നവംബർ എട്ടിനു രാവിലെ 9.30 മുതൽ ആലപ്പുഴ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ശാസ്ത്ര– സാങ്കേതിക വിദ്യകളിലെ നൂതനാശയങ്ങൾ സുസ്‌ഥിര വികസനത്തിന് എന്ന വിഷയത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ പ്രോജക്ടുകൾ അവതരിപ്പിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾ നവംബർ 18, 19 തീയതികളിൽ തിരുവന്തപുരത്ത് നടക്കുന്ന സംസ്‌ഥാന ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുപ്പിക്കും. വിവരങ്ങൾക്ക് ഫോൺ : 9447400297, 9447976901.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.