സിവിൽ സപ്ലൈസ് സിഎംഡി ആശാ തോമസിനെ മാറ്റി
Wednesday, October 19, 2016 1:44 PM IST
തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സ്‌ഥാനത്തുനിന്ന് ആശാ തോമസിനെ മാറ്റാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പകരം എ.പി.എം. മുഹമ്മദ് ഹനീഷിന് സപ്ലൈകോ സിഎംഡിയുടെ ചുമതല നൽകി. ആശാ തോമസിനെ മാറ്റണമെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ആവശ്യപ്പെട്ടിരുന്നു. ആശാ തോമസിനെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി. ശ്രീനിവാസിനു പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ പൂർണ അധിക ചുമതല നൽകി.


കെഎസ്ഇബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സ്‌ഥാനത്തുനിന്നു വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ നീക്കി. കെഎസ്ഇബി ചെയർമാനായി ഡോ. കെ. ഇളങ്കോവനെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുൻ ആരോഗ്യ സെക്രട്ടറിയായ ഇളങ്കോ വൻ സ്വയംവിരമിക്കൽ പദ്ധതിയിൽ വിരമിക്കാൻ അനുമതി തേടിയിരുന്നു. വിരമിക്കാനുള്ള തീരുമാനം റദ്ദാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.