തേക്കടിയിൽ ബോട്ട് സർവീസ് നിർത്താൻ വനംവകുപ്പ് നിർദേശം
തേക്കടിയിൽ ബോട്ട് സർവീസ് നിർത്താൻ  വനംവകുപ്പ് നിർദേശം
Wednesday, October 19, 2016 1:44 PM IST
കുമളി: തേക്കടി തടാകത്തിലോടുന്ന കെടിഡിസിയുടെ ജലരാജ ബോട്ടിന്റെ സർവീസ് നിർത്തിവയ്ക്കാൻ വനംവകുപ്പ് കെടിഡിസി അധികൃതർക്കു നിർദേശംനൽകി.

തടാകത്തിലെ ജലനിരപ്പ് കുറഞ്ഞെന്ന കാരണമാണു വനംവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. 120 പേർക്കു യാത്രചെയ്യാൻ സാധിക്കുന്ന ബോട്ടിൽ ഏതാനും ദിവസങ്ങളായി 90 പേരെ മാത്രമാണു കയറ്റിയിരുന്നത്. വനംവകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ഇന്നു രാവിലെ 11നു പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്കു മാർച്ച് നടത്തും. 109 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.