വന്യജീവി ആക്രമണം: നഷ്‌ടപരിഹാരത്തുക ഉയർത്തും
വന്യജീവി ആക്രമണം: നഷ്‌ടപരിഹാരത്തുക ഉയർത്തും
Wednesday, October 19, 2016 1:21 PM IST
തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നവർക്കു നൽകുന്ന നഷ്‌ടപരിഹാരത്തുക വർധിപ്പിക്കുന്നതു സർക്കാരിെൻറ സജീവ പരിഗണനയിലാണെന്നു വനം മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു. ഇ.എസ്. ബിജിമോളുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.

വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കു നഷ്‌ടപരിഹാരമായി നൽകുന്ന അഞ്ചു ലക്ഷം രൂപ പത്തു ലക്ഷമായി വർധിപ്പിക്കണമെന്നു സബ്ജക്ട് കമ്മിറ്റിയിൽ നിർദേശം വന്നിരുന്നു. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഇതോടൊപ്പം വന്യജീവി ആക്രമണത്തിൽ കൃഷി നാശം സംഭവിച്ചാൽ നൽകുന്ന നഷ്‌ടപരിഹാരവും വർധിപ്പിക്കും.


കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ കർഷകർക്ക് അനുമതി നൽകുന്ന ഉത്തരവിലെ വ്യവസ്‌ഥകൾ ലഘൂകരിക്കും. പുതിയ കണക്കെടുപ്പു പ്രകാരം 6177 കാട്ടാനകളും 48,034 കാട്ടുപന്നികളും 136 കടുവകളും നാൽപതിനായിരത്തോളം മാനുകളും അരലക്ഷത്തോളം കുരങ്ങുകളും കേരളത്തിലെ വനങ്ങളിൽ ഉണ്ട്. വനാതിർത്തി പങ്കുവയ്ക്കുന്ന പഞ്ചായത്തുകളിൽ ജനജാഗ്രതാസമിതികൾ രൂപീകരിക്കുന്ന ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.