തണ്ണീർത്തട നാശം: കടുത്ത ശിക്ഷ നൽകണമെന്നു മുഖ്യമന്ത്രി
തണ്ണീർത്തട നാശം: കടുത്ത ശിക്ഷ നൽകണമെന്നു മുഖ്യമന്ത്രി
Saturday, October 1, 2016 12:48 PM IST
തിരുവനന്തപുരം: തണ്ണീർതടങ്ങളിൽ നിർമാണങ്ങൾക്ക് അനുമതി നൽകിയാൽ പാരിസ്‌ഥിതികാഘാത നിർണയം നിർബന്ധമാക്കണമെന്നു കേന്ദ്രസർക്കാരിനുള്ള കരടു നിർദേശങ്ങളിൽ ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

തണ്ണീർത്തടത്തിനു നാശം വരുത്തുന്നവരെ ശിക്ഷിക്കാനും കടുത്ത പിഴ ഈടാക്കാനുമുളള വ്യവസ്‌ഥ പുതിയ നിയമത്തിൽ ഉൾപ്പെടുത്തണം. തണ്ണീർത്തട (സംരക്ഷണവും പരിപാലനവും) ചട്ടം 2016 തയാറാക്കുന്നതിനു കേന്ദ്ര പരിസ്‌ഥിതി വനം മന്ത്രാലയം സംസ്‌ഥാനത്തിെൻറ അഭിപ്രായം തേടിയ സാഹചര്യത്തിൽ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലാണു മുഖ്യമന്ത്രി പൊതു നിർദേശം ചർച്ചയ്ക്കായി മുന്നോട്ടുവച്ചത്.
<ശാഴ െൃര=/ിലംശൊമഴലെ/2016ീരേ03ജരമൃേീീി.ഷുഴ മഹശഴി=ഹലളേ>
2010ലെ ചട്ടപ്രകാരം കേന്ദ്ര തണ്ണീർത്തട അഥോറിറ്റിയാണ് ഉണ്ടായിരുന്നത്. എന്നാൽ, 2016ലെ കരട് ചട്ടത്തിൽ മുഖ്യമന്ത്രിയോ പരിസ്‌ഥിതി ചുമതലയുള്ള മന്ത്രിയോ അധ്യക്ഷനായ സംസ്‌ഥാന തണ്ണീർത്തട അഥോറിറ്റിക്കാണു തണ്ണീർതടങ്ങളുടെ സംരക്ഷണവും പരിപാലനവും ഉൾപ്പെടെയുള്ള ചുമതല. തണ്ണീർത്തടങ്ങൾ നോട്ടിഫൈ ചെയ്യാനുള്ള അധികാരവും സംസ്‌ഥാന സർക്കാരിനാണ്. ഈ നിർദേശങ്ങൾ സ്വാഗതാർഹമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും അംഗീകരിച്ചു.

<ശാഴ െൃര=/ിലംശൊമഴലെ/2016ലെുേ02ുശിമൃമശ1.ഷുഴ മഹശഴി=ഹലളേ>
നേരത്തെ തണ്ണീർത്തട അഥോറിറ്റിയുടെ തീരുമാനം ഹരിത ട്രൈബ്യൂണലിൽ ചോദ്യംചെയ്യാൻ വ്യവസ്‌ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ 2016ലെ ചട്ടങ്ങളിൽ ഉൾപ്പെടുത്താൻ നിർദേശിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പുതിയ കരടുപ്രകാരം നദികളും നെൽവയലുകളും ചട്ടത്തിെൻറ പരിധിയിൽ വരില്ല. എന്നാൽ, ഇവയുടെ സംരക്ഷണത്തിന് 2008ലെ നെൽവയൽ, നീർത്തട സംരക്ഷണ നിയമവും 2001ലെ നദീസംരക്ഷണ നിയമവും നിലവിലുള്ളതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാട്ടിലെ എല്ലാ കുളങ്ങളും തോടുകളും പുനരുജ്‌ജീവിക്കാനും ജലസ്രോതസുകൾ സംരക്ഷിക്കാനും ലക്ഷ്യമിടുന്നുണ്ട്. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് എം.സി. ദത്തൻ, അഡീഷണൽ ചീഫ് സെക്രട്ടറി വി.എസ്. സെന്തിൽ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്‌ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.