ഇന്ത്യൻ നടപടി അഭിനന്ദനാർഹം: പി.സി.തോമസ്
ഇന്ത്യൻ നടപടി അഭിനന്ദനാർഹം: പി.സി.തോമസ്
Saturday, October 1, 2016 12:48 PM IST
കോട്ടയം: പാക്കിസ്‌ഥാനെതിരേ ഇന്ത്യ നടത്തിയ നീക്കം അഭിമാനകരവും അഭിനന്ദനാർഹവുമാണെന്നു കേരളകോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയകമ്മിറ്റിയംഗവുമായ പി.സി.തോമസ്. പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ട് നടത്തിയ പ്രസംഗത്തിൽത്തന്നെ ഈ കാഴ്ചപ്പാട് വ്യക്‌തമാക്കിയിരുന്നു. സാർക്ക് ഉച്ചകോടി സംബന്ധിച്ചുള്ള ഇന്ത്യയുടെ നിലപാട് പാക്കിസ്‌ഥാനെക്കൊണ്ടുപോലും അംഗീകരിപ്പിക്കാൻ കഴിഞ്ഞതും ഇന്ത്യക്ക് നേട്ടമായെന്നു തോമസ് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.